ചെറായില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; 1,30000 രൂപയും മൊബൈലും മോഷ്ടിച്ചു

0
63

തിരുവനന്തപുരം: എറണാകുളം ചെറായില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച. ചെറായി രംഭ ഓട്ടോ ഫ്യുവല്‍സില്‍ നിന്ന് 1,30000 രൂപയും മൊബൈല്‍ ഫോണും നഷ്ടമായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പെട്രോള്‍ പമ്പിന്റെ മുന്‍വാതിലിലെ ലോക്ക് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തിയ വ്യക്തിയാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലെ സൂചന. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മോഷണം നടന്നതെന്നാണ് വിവരം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പല്ലാത്തതിനാല്‍ ഇന്നലെ രാത്രി 11 മണിക്ക് തന്നെ പമ്പ് ക്ലോസ് ചെയ്ത് ജീവനക്കാര്‍ വീട്ടില്‍ പോയിരുന്നു. രാവിലെ ആറുമണിയോടെ എത്തിയ ജീവനക്കാരാണ് മോഷണവിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മുനമ്പം പൊലീസില്‍ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പിലും കവര്‍ച്ച നടന്നിരുന്നു.