തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കാലവർഷത്തിന്‍റെ തോത് കുറഞ്ഞെക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേകിച്ച് ജാഗ്രത നിർദ്ദേശങ്ങളൊന്നുമില്ല. ഇന്ന് ശക്തമായില്ലെങ്കിലും പന്ത്രണ്ടാം തിയതി വരെ കേരളത്തിൽ മഴ തുടരുമെന്നാണ് ഇന്നലെ കാലവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
ഇത് പ്രകാരം നാളെ 8 ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കാലവർഷം മെയ് 29ന് കേരളത്തിൽ എത്തിയെങ്കിലും കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാൽ മഴ കാര്യമായി കിട്ടിയിട്ടില്ല. മഴമേഘങ്ങളെ കേരളതീരത്തേക്ക് എത്തിക്കാൻ തക്ക ശക്തി കാറ്റിന് ഇല്ലാത്തതായിരുന്നു മഴ കുറയാൻ കാരണം.
ഉത്തരേന്ത്യേക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാൻ കാരണമായി. എന്നാൽ വരും ദിവസങ്ങളിൽ കാലവർഷം സജീവമായേക്കുമെന്നാണ് വ്യക്തമാകുന്നത്.