രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

0
75

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇതുവരെരോഗം ബാധിച്ചവരുടെ എണ്ണം 4,31,97,522 ആയി.
32,498 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനുള്ളില്‍ എട്ട് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,723 ആയി ഉയര്‍ന്നു.1.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു സംസ്ഥാനങ്ങളിലും 2000ല്‍ അധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 2701 കേസുകളും കേരളത്തില്‍ 2271 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.