Wednesday
17 December 2025
29.8 C
Kerala
HomeKeralaമദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് അച്ഛനും മകൾക്കും ഗുരുതര പരിക്ക്

മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് അച്ഛനും മകൾക്കും ഗുരുതര പരിക്ക്

ചിറയിന്‍കീഴ്: മദ്യപന്‍ ഓടിച്ച കാറ് അച്ഛനും മകളും സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു. പിതാവിനും മകള്‍ക്കും ഗുരുതരമായ പരിക്ക്. ചിറയിന്‍കീഴ് ശിവകൃഷ്ണപുരം ടി പി നിലയത്തില്‍ ദിലീപ്(61), മകള്‍ ദേവി ദിലീപ്(25) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
തിങ്കളാഴ്ച്ച് വൈകുന്നേരം ആറു മണിയ്ക്ക് ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷനിലാണ് അപകടം നടന്നത്. ആറ്റിങ്ങലില്‍നിന്ന് ശിവകൃഷ്ണപുരത്തെയ്ക്ക് വരുകയായിരുന്ന ദിലീപും മകളും സഞ്ചരിച്ച ഇരുചക്രവാഹനം ജംഗ്ഷന് സമീപത്തെ ഹമ്പില്‍ കയറി ഇറങ്ങുന്ന സമയം തൊട്ടുപിന്നാലെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
റോഡിലേയ്ക്ക് തെറിച്ച് വീണ ദിലീപിന്റെ ഇരുകാലുകളിലുടെയും കാറിന്റെ മുന്‍ ചക്രം കയറി ഇറങ്ങുകയും ചെയ്തു. ദിലീപിന്റെ കൈയില്‍ ചക്രം കയറിയാണ് വാഹനം നിന്നത്. നിന്നത്.വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഇരുന്ന ദേവുവിന് ഇടിയുടെ ആഘാതത്തില്‍ കാലിന് ഗുരുതരമായ പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുകാലിനും ഗുരുതരമായി പരിക്കേറ്റ ദിലീപിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
പരിക്കേറ്റ ദീലീപ് റിട്ട.കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനാണ്. ചിറയിന്‍കീഴ് സ്വദേശിയായ കാര്‍ ഉടമയ്ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു. അപകടം നടന്നതിന് പിന്നാലെ കാറ് ഡ്രൈവറെ മുരുകനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് പോലീസെത്തി വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.

RELATED ARTICLES

Most Popular

Recent Comments