കേരളത്തിലും യു.എ.ഇയിലും ആരോഗ്യ പരിപാലന രംഗത്ത് മികച്ച നേട്ടവുമായി ആസ്റ്റര്‍

0
75

കേരളത്തിലും യു.എ.ഇയിലും ആരോഗ്യ പരിപാലന രംഗത്ത് മികച്ച നേട്ടവുമായി ആസ്റ്റര്‍ ക്ലിനിക്കുകളും ആസ്റ്റര്‍ മെഡിസിറ്റിയും. മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന യുഎഇയിലെ ഏറ്റവും മികച്ച ക്ലിനിക്കുകളിലൊന്നാണ് ആസ്റ്റര്‍ ക്ലിനിക്ക്. 1987-ല്‍ ആസ്റ്റര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ക്ലിനിക്ക് മെഡിക്കല്‍ സേവനങ്ങളില്‍ ഗുണാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങളില്‍ ഉടനീളം വ്യാപകമാവുന്ന ക്ലിനിക്കുകളുടെ ശൃംഖലയായി ഇത് മാറുമെന്ന് പ്രതീക്ഷകള്‍ ഇല്ലായിരുന്നുവെന്നു തന്നെ പറയാം. ഈ ബ്രാന്‍ഡിനെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ആസ്റ്റര്‍ മാനേജ്‌മെന്റ് മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്ന നിലവാരമുള്ളതും മികച്ചതുമായ സേവനത്തിന്റെ പര്യായമായാണ് ആസ്റ്റര്‍ ക്ലിനിക്കുകള്‍.

രോഗിയെ അവരുടെ പ്രവര്‍ത്തനങ്ങളുടെ കാതലായി നിര്‍ത്തിക്കൊണ്ട്, ഏറ്റവും സംതൃപ്തികരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി അവര്‍ കരുത്തുറ്റ ഗുണനിലവാര മാനദണ്ഡങ്ങളും, മെച്ചപ്പെടുത്തിയ പ്രൊഫഷണല്‍ വൈദഗ്ധ്യവും, വിശാലമായ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള ആസ്റ്റര്‍ ക്ലിനിക്കുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന നിലയിലും ഗുണനിലവാരത്തിലും സമഗ്രമായ ആരോഗ്യ പരിരക്ഷ നല്‍കുന്നു. യു,.എ.ഇയില്‍ 52 ആസ്റ്റര്‍ ക്ലിനിക്കുകളും 14 ആക്‌സസ് ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഡോക്ടര്‍ ആസാദ് മൂപ്പന്റെ സ്വപ്നസാക്ഷ്‌കാരം എന്ന തലത്തില്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി മികച്ച ഗുണനിലവാരത്തിലുള്ള ആരോഗ്യപരിപാലനം താങ്ങാവുന്ന ചെലവിലുറപ്പാക്കുന്നു. 2013 ല്‍ സ്ഥാപിക്കപ്പെട്ട ഇതി കേരളത്തിലെ ആദ്യത്തെ ക്വാട്ടേനറി കെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ്. ഗവേഷണം, വിദ്യാഭ്യാസം, സംസ്‌കാരം, ടെക്ക്നോളജി എന്നിവയിലൂന്നിയതാണ് ഇവയുടെ പ്രവര്‍ത്തനം. ആസ്റ്റര്‍ മെഡിസിറ്റി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നഴ്സിങ്ങ് എക്സലൻസിനുള്ള എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍, ബ്യൂറോ വെറിറ്റാസ് ഗ്രീന്‍ ഓപ്പറേഷന്‍ തിയറ്റേസ് സര്‍ട്ടിഫിക്കറ്റ് എന്നിവ കരസ്ഥമാക്കി.
ആസ്റ്ററിന്റെ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിയേഷന്‍, ബോണ്‍ മാരോ, ലിവര്‍, കിഡ്നി ട്രാന്‍സ്പ്ലാന്റ്, പാര്‍ക്കിന്‍സണ്‍ ആന്റ് മൂവ്മെന്റ് ഡിസോഡേസ്, ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, സ്പൈന്‍ സര്‍ജറി, എപ്പിലപ്പ്സി സര്‍ജറി, കാര്‍ഡിയാക്ക് ഇലക്ട്രോഫിസിയോളജി എന്നിങ്ങനെയുള്ള ചികിത്സകള്‍ നൂറോളം ആളുകള്‍ക്ക് പുതുജീവനേകി. ആസ്റ്റര്‍ മിനിമല്‍ ആക്സ്സസ് റോബോട്ടിക്ക് സര്‍ജറി പ്രോഗ്രാം വഴി 1200 ഓളം റോബോട്ടിക്ക് അസിസ്റ്റഡ് സര്‍ജറികള്‍ നടന്നിട്ടുണ്ട്. മാത്രമല്ല ഗുരുതരാവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികള്‍ക്ക് നല്‍കുന്ന എക്സ്ട്രാ കോര്‍പ്പോറിയല്‍ മെമ്പറേന്‍ ഓകിസിജനേഷന്‍ സൗകര്യമുള്ള ചുരുക്കം ചില ആശുപത്രിയില്‍ ഒന്നാണിവ.