ഹജ്ജ് കർമ്മത്തിന് എത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി

0
51

റിയാദ്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് എത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മദീനയിൽ നിര്യാതനായത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശിയാണ്. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരും ഹജ്ജിനായി അദ്ദേഹത്തിന്റെ കൂടെയുണ്ട്. 
ജൂൺ അഞ്ചിന് പുറപ്പെട്ട സൗദി എയർലൈൻസിന്റെ എസ് വി 5743 വിമാനത്തിലാണ് അബൂബക്കർ ഹാജി മദീനയിലെത്തിയത്. മൃതദേഹം മദീനയിൽ ഖബറടക്കം നടത്തുന്നത്തിനുള്ള നടപടികൾ ഹജ്ജ് വളന്റിയർമാരുടെയും കേരളത്തിൽ നിന്നും എത്തിയ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടക്കുന്നു.