തൃശൂരിൽ പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

0
63

തൃശൂർ: ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിന് സമീപം താമസിക്കുന്ന ആരി വീട്ടിൽ ഹരികൃഷ്ണൻ ഭാര്യ നിജിഷ (20) യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പാവറട്ടി പൊലീസും, അഗ്നിശമന സേനയും നാട്ടുകാരും പുലർച്ചെ മുതൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് രാവിലെ പത്തരയോടെ പുഴയിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 22 നാണ് താനാപാടം പത്യാല സുരേഷിൻ്റെ മകൾ നിജിഷയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ സി.ഐ, എം.കെ.രമേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.