കമല്‍ ഹാസന്‍റെ (Kamal Haasan) കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ് കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം (Vikram Movie). തമിഴ്നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ‍്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് വിക്രം നേടിക്കൊണ്ടിരിക്കുന്നത്. കമല്‍ ഹാസന് വലിയ ആരാധകവൃന്ദമുള്ള കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ആദ്യ അഞ്ച് ദിനത്തിലെ കണക്കുകള്‍ എടുത്താല്‍ കേരള കളക്ഷനില്‍ ഒരു റെക്കോര്‍ഡും ഇട്ടിരിക്കുകയാണ് ചിത്രം.
ജൂണ്‍ 3 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 5.02 കോടി ആയിരുന്നു. ശനിയാഴ്ച 5.05 കോടിയും ഞായറാഴ്ച 5.65 കോടിയും നേടിയ ചിത്രത്തിന്‍റെ തിങ്കളാഴ്ചത്തെ കളക്ഷന്‍ 3.02 കോടി ആയിരുന്നു. ആകെ അഞ്ച് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്താല്‍ 22.29 കോടി. ആദ്യ അഞ്ച് ദിനത്തിലെ കളക്ഷന്‍ എടുത്താല്‍ കേരളത്തില്‍ ഒരു തമിഴ് ചിത്രം ഇതുവരെ നേടുന്ന ഏറ്റവും വലിയ ഗ്രോസ് ആണിതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തു.
കമല്‍ ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി വിക്രം
RELATED ARTICLES
