വയനാട്ടിൽ ഗർഭിണിയായ പശുവിനെയും കിടാവിനെയും വെട്ടിപരിക്കേൽപ്പിച്ച് അജ്ഞാതന്റെ ക്രൂരത

0
56

കൽപ്പറ്റ: തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾക്ക് നേരെ അജ്ഞാതന്റെ ആക്രമണം.വയനാട് തൃശിലേരിയിലാണ് സംഭവം.കോളിമൂല കുനിയിൽ കുന്ന് പ്രമോദിന്റെ ഗർഭിണിയായ പശുവിനേയും, കിടാവിനേയുമാണ് അജ്ഞാതൻ ആക്രമിച്ചത്.

ആയുധം കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച രീതിയിൽ ആഴത്തിലുള്ള മുറിവുകളാണ് പശുക്കളുടെ ദേഹത്തുള്ളത്. തിരുനെല്ലി പോലീസിൽ പരാതി നൽകി.

തുടർന്ന് പോലീസെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.