നിങ്ങൾക്ക് കുറഞ്ഞ ചെലവിൽ മൂന്നാറിലേക്കും പൊന്മുടിയിലേക്കും പോകണോ? കെ.എസ്.ആർ.ടി.സി ബസുകൾ റെഡിയാണ്

0
119

കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 11, 12 തീയതികളിൽ നടത്തുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുളള യാത്രയുടെ ബുക്കിംഗ് കൊല്ലം ഡിപ്പോയിൽ ആരംഭിച്ചു. 11ന് പുലർച്ചെ 5.10ന് കൊല്ലത്ത് നിന്ന് ആരംഭിക്കുന്ന യാത്ര വാഗമൺ, ഇടുക്കി, ചെറുതോണി ഡാം വഴി മൂന്നാറിലെത്തും.

ഇതേ സമയത്തുതന്നെ കാറ്റാടിമല, ഒരിയൂർ വഴിയുള്ള വേളാങ്കണി തീർത്ഥയാത്രയ്ക്കും തുടക്കമാകും. മാത്രമല്ല 11, 12 തീയതികളിൽ രാവിലെ 6ന് പൊന്മുടിയിലേക്കും 7ന് റോസ് മല, തെന്മല, പാലരുവി എന്നിവിടങ്ങളിലേക്കും ഉല്ലാസയാത്രാ ബസുകൾ പുറപ്പെടും.

യാത്രക്കാരെ കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാ​ഗമായാണ് കെഎസ്ആർറ്റിസി വിവിധ ട്രിപ്പുകൾ നടത്തുന്നത്. ബുക്കിംഗിനായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 8921950903, 9447721659, 8921552722, 9496675635, 7012669689.