നിയമസഭാ സമ്മേളനം ജൂൺ 27 മുതൽ തുടങ്ങും

0
96

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂൺ 27 മുതൽ തുടങ്ങും. ബജറ്റ് ചർച്ചയാണ് പ്രധാന അജണ്ട. അടുത്തമാസം 27 വരെ സഭാ സമ്മേളനം നീളും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് സഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലുകളും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലവും സഭാ സമ്മേളനത്തിൽ വലിയ ചർച്ചയായേക്കും. 
ആരാധനാലയങ്ങള്‍ക്ക് ഇനി എസ്ഐഎസ്എഫ് സുരക്ഷാ സേവനം നൽകുന്നതിനും മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. സുരക്ഷയ്ക്കായുള്ള പൊലീസിന്‍റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് മുഖേന സുരക്ഷ നൽകുന്നതിനാണ് മന്ത്രി സഭാ യോഗത്തിൽ തീരുമാനമായത്. വ്യാവസായിക സ്ഥാപനങ്ങള്‍- യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്മെന്‍റ് അടിസ്ഥാനത്തിലാണ് ഇത് നല്‍കുക.