Thursday
18 December 2025
24.8 C
Kerala
HomeIndiaനുപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്ന് സമസ്ത

നുപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്ന് സമസ്ത

കോഴിക്കോട്: നുപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്ന് സമസ്ത. ഇതിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്നു നിരന്തരം പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ടെന്നും ഇത് തടയാന്‍ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. 
ബി.ജെ.പി വാക്താവ് നുപൂര്‍ ശര്‍മയുടെ പ്രസ്താവന തികച്ചും അത്യന്തം അപലപനീയവും ഖേദകരവുമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും സമസ്ത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെ കരുതാന്നെന്ന് വാർത്താക്കുറിപ്പിലുണ്ട്. 
അതുകൊണ്ട് പാര്‍ട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീര്‍ക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാർ ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണം. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള  കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇപ്രകാരം നമ്മുടെ രാജ്യം മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച് ലോക രാജ്യങ്ങള്‍ക്കിയില്‍ അഭിമാനത്തിനും യശസിനും ഇന്ത്യക്ക് ഉണ്ടായ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments