എന്നേക്കും നീയും ഞാനും മാത്രം…. ഒരേയൊരു ചിരു….’; പ്രിയപ്പെട്ടവന്റെ വേര്‍പാടിന്റെ രണ്ടാം വര്‍ഷത്തില്‍ മേഘ്ന!

0
84

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. മേഘ്‍ന രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഇപ്പോള്‍.ബ്യൂട്ടിഫുള്‍ അടക്കം നിരവധി മലയാള സിനിമകളില്‍ നായികയായി മേഘ്ന അഭിനയിച്ചിട്ടുണ്ട്.
2010ല്‍ റിലീസ് ചെയ്ത യക്ഷിയും ‍ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്ന മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ആ​ഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ സിനിമകളിലും മേഘ്നയ്ക്ക് അവസരം ലഭിച്ചു. 2011ല്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്ളാണ് നായിക എന്ന രീതിയില്‍ മേഘ്നയ്ക്ക് മലയാളത്തില്‍ പ്രശസ്തി നേടി കൊടുത്തത്.

വളരെ കുറച്ച്‌ മലയാള സിനിമകളില്‍ മാത്രമെ അഭിനയിച്ചിട്ടൂ എങ്കില്‍ കൂടിയും നസ്രിയ, ഇന്ദ്രജിത്ത് തുടങ്ങി ഒട്ടനവധി സുഹൃത്തുക്കളെ സമ്പത്തികാൻ മേഘ്നയ്ക്ക് കഴിഞ്ഞു. മേഘ്നയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയൊരു നഷ്ടമാണ് നടനും താരത്തിന്റെ ഭര്‍ത്താവുമായിരുന്ന ചിരഞ്ജീവി സര്‍ജയുടെ അകാലത്തിലുള്ള വിയോ​ഗം.
2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ ഹൃദയാ​ഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. മരിക്കുമ്ബോള്‍ 39 വയസ് മാത്രമായിരുന്നു ചിരുവിന്റെ പ്രായം.

മേഘ്ന ആ സമയത്ത് ​ഗര്‍ഭിണിയായിരുന്നു. ചിരുവിന്റെ വേര്‍പാടിന് രണ്ട് വര്‍ഷം
ഭര്‍ത്താവിന്റെ വേര്‍പാടിന് രണ്ട് വര്‍ഷം തികയുബോൾ ഓര്‍മകള്‍ക്കൊപ്പവും ചിരു നല്‍കിയ ഏറ്റവും വലിയ സമ്മാനമായ മകന്‍ രായന്‍ സര്‍ജയ്ക്കൊപ്പവുമാണ് മേഘ്നയുടെ ജീവിതം. ചിരുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ മേഘ്ന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ എല്ലാവരിലും സങ്കടം നിറയ്ക്കുന്നത്. ‘നീയും ഞാനും എന്നേക്കും… നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല. നിന്നെപ്പോലെ ഒരാള്‍ ഉണ്ടാവുകയുമില്ല… നീ ചിരു… വണ്‍ ആന്റ് ഓണ്‍ലി… ലവ് യൂ’ എന്നാണ് മേഘ്ന സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.