ജീവ, ജയ്, ശ്രീകാന്ത് എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം കോഫി വിത്ത് കാതല്‍

0
71

ജീവ, ജയ്, ശ്രീകാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ സുന്ദര്‍ സിയുടെ വരാനിരിക്കുന്ന ചിത്രം ഈ വര്‍ഷം ജനുവരിയില്‍ ചിത്രരകരണം ആരംഭിച്ചു.ജീവ, ജയ്, ശ്രീകാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്ബോള്‍, നടി മാളവിക ശര്‍മ്മ, ‘ബിഗില്‍’, ‘ലിഫ്റ്റ്’ ഫെയിം അമൃത, ‘ബിഗ് ബോസ് തമിഴ്’ ഫെയിം ഐശ്വര്യ ദത്ത എന്നിവരാണ് നായികമാരായി എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന് ‘കോഫി വിത്ത് കാദല്‍’ എന്ന് പേരിട്ടിരിക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ബെന്‍സ് മീഡിയയുമായി സഹകരിച്ച്‌ അവ്‌നി സിനിമാക്‌സാണ് നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജ ചിത്രത്തിന് സംഗീതം ഒരുക്കുമ്ബോള്‍, ടെലിവിഷന്‍ വ്യക്തിത്വവും നടിയുമായ ദിവ്യദര്‍ശിനിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിഗ് ബോസ് ഫെയിം സംയുക്ത, യോഗി ബാബു, റെഡിന്‍ കിംഗ്‌സ്‌ലി, റെയ്‌സ വില്‍സണ്‍ എന്നിവരും അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു. ചെന്നൈയിലും ഭൂരിഭാഗം ഊട്ടിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.