ബി.ജെ.പി പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത് ഒമാനിലെ ഇന്ത്യന്‍ എംബസി

0
64

ഡല്‍ഹി: ദേശീയ വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചകനിന്ദാ പരാമര്‍ശത്തില്‍ ബി.ജെ.പി പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത് ഒമാനിലെ ഇന്ത്യന്‍ എംബസി.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി ആസ്ഥാനത്തിന്റെ തലവനുമായ അരുണ്‍ സിങ് പുറത്തിറക്കിയ കുറിപ്പാണ് എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വഴി ഒമാനിലെ മാധ്യമങ്ങള്‍ക്ക് അയച്ചത്.

ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനം രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഗുരുതരമായ വിഷയമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി പ്രതികരിച്ചു. ‘അമിതാവേശത്തിലുള്ള ഈ സന്ദേശത്തിലൂടെ സര്‍ക്കാരും ഒരു രാഷ്ട്രീയ പാര്‍ട്ടിയും തമ്മിലുള്ള അന്തരം മറന്നുപോയിരിക്കുന്നത്.” അദ്ദേഹം ട്വീറ്റ് ചെയ്തു. എംബസി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെടുകയും ചെയ്തു.