അനശ്വര രാജന്റെ ബോൾഡ് ലുക്ക്; ചിത്രങ്ങൾ വൈറലാകുന്നു

0
62

ബാലതാരമായെത്തി മലയാള സിനിമയിലെത്തി പ്രേഷകരുടെ മനം കവർന്ന പ്രിയ താരമാണ്. അനശ്വര രാജന്‍. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കവരാൻ അനശ്വരക്ക് സാധിച്ചു. തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ അനശ്വരയുടെ പുതിയ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനശ്വര പങ്കുവച്ചിരിക്കുന്നത്.

ബോൾഡ് ലുക്കിലുള്ള ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് അനശ്വര. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി താരം അഭിനയിച്ചിരുന്നു. ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു. സൂപ്പർ ശരണ്യ, അവിയൽ എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

നടൻ ജോണ്‍ എബ്രഹാം നിർമിക്കുന്ന മലയാള ചിത്രം മൈക് ആണ് അനശ്വരയുടെ പുതിയ സിനിമ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും രണദീവെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ‘മൈക്കി’ല്‍ അഭിനയിക്കുന്നു. രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ജെ എ എന്റർടൈൻമെന്റിന്റെ ബാനറിലാണ് ‘മൈക്ക്’ ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. ‘വിക്കി ഡോണർ’, ‘മദ്രാസ് കഫെ’, ‘പരമാണു’, ‘ബത്‌ല ഹൗസ്’ തുടങ്ങിയവ ജോണ്‍ അബ്രഹാമായിരുന്നു നിര്‍മിച്ചത്. ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് മൈക്കിന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ.