മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
64

കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കൽ തടിക്കൻപറമ്പിൽ നബീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിടങ്ങൂർ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ജൂണ്‍ 1 നാണ് നഫീസ മീനച്ചിലാറ്റിൽ ചാടിയത്. നഫീസയ്ക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നാണ് മൃതദേഹം കണ്ടെത്താനായത്.