Wednesday
17 December 2025
26.8 C
Kerala
HomeEntertainmentനയൻതാര-വിഘ്നേഷ് കല്യാണം സിനിമാസ്റ്റൈലിൽ? സംവിധാനം ഗൗതം വാസുദേവ്, ആരാധകരെ ത്രില്ലടിപ്പിച്ച് താര ജോഡികൾ

നയൻതാര-വിഘ്നേഷ് കല്യാണം സിനിമാസ്റ്റൈലിൽ? സംവിധാനം ഗൗതം വാസുദേവ്, ആരാധകരെ ത്രില്ലടിപ്പിച്ച് താര ജോഡികൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായ വിഘ്‌നേഷ് ശിവനും നയൻതാരയും കാത്തിരിപ്പിനൊടുവിൽ വിവാഹിതയാവുകയാണ്. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നത്. നിരവധി സർപ്രൈസുകൾ നിറഞ്ഞതാണ് ഇവരുടെ വിവാഹം എന്നതാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. കല്യാണത്തിനോട് അനുബന്ധിച്ച് കുറച്ച് ദിവസം മുന്നെ പുറത്തിറക്കിയ ഡിജിറ്റൽ കല്യാണക്കുറി ഏറെ ശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 9നാണ് വിവാഹം. ഒരു സിനിമാ സ്റ്റൈൽ കല്യാണമാണ് ഒരുങ്ങുന്നത്. വിവാഹ ചടങ്ങുകൾ ഒടിടിയിലൂടെ ലൈവ് സ്ട്രീമിങ് നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താരജോടികളുടെ വിവാഹത്തിന്റെ സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ലിക്‌സ് ആണെന്നാണ് റിപ്പോർട്ടുകൾ.

ഈ ഗംഭീര പരിപാടി നെറ്റ്ഫ്‌ലിക്‌സിനായി സംവിധാനം ചെയ്യുന്നത് സാക്ഷാൽ ഗൗതം വാസുദേവ് മേനോനാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഭീമമായ തുകയ്ക്കാണ് സംപ്രേക്ഷണം സ്വന്തമാക്കിയതെന്നാണ് വിവരങ്ങൾ. ഒട്ടനവധി ആരാധകരുള്ള പ്രണയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരു താര വിവാഹം പകർത്തുമ്പോൾ എന്ത് മാജിക്കാണ് കരുതി വച്ചേക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇതാദ്യമായിട്ടല്ല താര വിവാഹങ്ങൾ ഒടിടിയിലൂടെ എത്തുന്നത്. കത്രീന കൈഫ് – വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍ – അലിയ ഭട്ട് വിവാഹങ്ങളൊക്കെ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കിയിട്ടുണ്ട്. മുപ്പത് പേര്‍ക്ക്‌ മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളത്. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ചാവും നടക്കുക.

സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പ്രത്യേക വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഒട്ടേറെ പ്രമുഖ താരങ്ങൾ വിരുന്നിന് എത്തുമെന്നാണ് പ്രതീക്ഷ. രജനികാന്ത്, സാമന്ത, കമല്‍ ഹാസന്‍, വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍, വിജയ് സേതുപതി തുടങ്ങിയവർ എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷമാണ് വിഘ്നേഷും നയൻതാരയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. മോതിരം അണിഞ്ഞുള്ള നയൻതാരയുടെ ചിത്രം വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് മുതൽ ആരാധകർ ആവേശത്തിലായിരുന്നു. താര ജോടികളുടെ വിവാഹത്തിനായുള്ള ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ജൂൺ 9ന് വിരാമം ആകുന്നത്. തമിഴിന് പുറമേ, മലയാളത്തിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരുള്ള നടിയാണ് നയൻതാര. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടമാരിൽ ഒരാളും നയൻസാണ്. ഷാരൂഖാൻ ചിത്രത്തിലൂടെ ഹിന്ദിയിലേയ്ക്കും ചുവട് വയ്ക്കാൻ താരം ഒരുങ്ങുകയാണ്. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

RELATED ARTICLES

Most Popular

Recent Comments