ആ സഹായത്തിന് ശേഷം അയാളെന്നെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങി, ഹോട്ടലില്‍വച്ചാണ് ആദ്യമായി പീഡിപ്പിച്ചത്; നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞ് വെബ് സീരീസ് താരം

0
108

കൗമാരപ്രായത്തില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നടി. സേക്രഡ് ഗെയിംസ് വെബ് സീരീസിലെ നടിയാണ് പതിനേഴാമത്തെ വയസില്‍ താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്.തന്റെ പുതിയ പുസ്തകത്തിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍.ഒരു കുടുംബ സുഹൃത്ത് തന്നെ ദുരുപയോഗം ചെയ്‌തെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ‘X’ എന്നാണ് ഇയാളെ നടി വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ സഹിച്ച കാര്യങ്ങള്‍ അമ്മയോട് പറയാന്‍ കഴിഞ്ഞതെന്ന് നടി വ്യക്തമാക്കി.

‘പതിനേഴാമത്തെ വയസിലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ടത്. കുടുംബവുമൊത്ത് പതിവായി ഒരു റസ്റ്റോറന്റില്‍ പോകുമായിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയാണ് ‘X’. അയാള്‍ പിന്നെ കുടുംബ സുഹൃത്തും വിശ്വസ്തനുമായി മാറി. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് സമ്പത്തിക സഹായം ചെയ്തിട്ടുണ്ട്.

ആ സഹായത്തിന് ശേഷം അയാളെന്നെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. അങ്കിള്‍ എന്ന് വിളിക്കരുതെന്ന് പറഞ്ഞു. അയാള്‍ ഞങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. മമ്മ അയാള്‍ക്കൊപ്പം സമയം ചെലവഴിക്കുകയും, അയാള്‍ക്കുവേണ്ടി പാചകം ചെയ്യുകയും ചെയ്യും. ഒരിക്കല്‍ മമ്മയുടെ മുന്നില്‍ വച്ച്‌ എന്റെ കവിളില്‍ ചുംബിച്ചു, ‘നീ എന്റെ പ്രിയപ്പെട്ട കുട്ടിയാണ്’ എന്ന് പറഞ്ഞു. അസ്വസ്ഥതയുണ്ടെങ്കിലും ഞാന്‍ മിണ്ടാതെ നിന്നു.