ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലേക്ക്; സന്ദര്‍ശനം അടുത്ത വര്‍ഷമാദ്യം

0
52

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷമാദ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ച നീളുന്ന ഇന്ത്യാ സന്ദര്‍ശന പരിപാടിയായിരിക്കും പോപ്പിന്റേത്.

ദക്ഷിണേന്ത്യയില്‍ ഗോവയില്‍ പോപ്പ് സന്ദര്‍ശനം നടത്തും. ജസ്യൂട്ട് സഭയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ള ഇടത്താണ് മാര്‍പാപ്പാ എത്തുക.

 

അതേസമയം മാര്‍പാപ്പ കേരളത്തില്‍ വരുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. പോപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വത്തിക്കാനും വിദേശകാര്യ മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.