Saturday
20 December 2025
31.8 C
Kerala
HomeKeralaതിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റും ഡോക്ടറും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റും ഡോക്ടറും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം : സർക്കാർ ആശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റും ഡോക്ടറും തമ്മിൽ വാക്കേറ്റം. പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ നായരും ആശുപത്രിലെ ഡോക്ടറായ ഗോപികൃഷ്ണനും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പഞ്ചായത്തിലെ ജീവനക്കാരനെ അടിപിടി കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിച്ചതായിരുന്നു രാജേന്ദ്രൻ നായർ. വാർഡിലേക്ക് മാറ്റിയ രോഗിയോടൊപ്പം നിന്ന പഞ്ചായത്ത് പ്രസിഡന്റിനോടും കൂട്ടിരുപ്പുകാരോടും പുറത്തേക്ക് നിൽക്കാൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വാക്കേറ്റമുണ്ടായത്.

എന്നാൽ ഡോക്ടർ തന്നോട് മോശമായി സംസാരിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. സംഭവത്തിൽ ഇരുകൂട്ടരും പരാതി നൽകിയിട്ടില്ല. ഇത് വാർത്തയായതോടെ അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments