ടെക്‌സസില്‍ വീണ്ടും വെടിവയ്പ്പ്; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്; രണ്ടുപേരുടെ നില ഗുരുതരം

0
34

ടെക്‌സസ് നഗരത്തില്‍ വീണ്ടും വെടിവയ്പ്പ്. വെസ്റ്റ് ടെക്‌സസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. പരുക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മെക്‌സിന്‍ അതിര്‍ത്തിയിലെ നഗരമായ സൊകോറോവിലെ ഒരു വീട്ടില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പ്രദേശത്ത് നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ രണ്ട് ഗ്രൂപ്പുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതാണ് വെടിവയ്പ്പിന് കാരണമായതെന്നും സൊകോറോ പൊലീസ് പറഞ്ഞു. വെടിവയ്പ്പ് നടത്തിയ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്‌ററ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ബിരുദവിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് 16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ യുഎസില്‍ ആശുപത്രി സമുച്ചയത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായി. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം രാജ്യത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. അക്രമിസംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു. വെടിവയ്പ്പിനെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ പൊലീസ് പാഞ്ഞെത്തിയതിനാല്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവായി. നിരീക്ഷണവും ജാഗ്രതയും ശക്തമാകുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു സ്‌കൂളിലും വെടിവയ്പ്പ് നടന്നു. ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച വെടിവയ്പ്പുണ്ടായത്. ഉവാള്‍ഡെ വെടിവയ്പ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്.