സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല; സ്വർണ്ണം, വെള്ളി നിരക്ക് അറിയാം

0
90

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല. രണ്ട് ദിവസം തുടർച്ചയായി സ്വർണ്ണ വില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന് 280 രൂപയാണ് ഇന്നലെ സംസ്ഥാനത്ത് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4775 രൂപയുമായി. ഇന്നലത്തെ അതേ വില തന്നെയാണ് ഇന്നും.

ജൂൺ ആദ്യം സ്വർണ്ണത്തിന്റെ വില കുറഞ്ഞിരുന്നു. രണ്ടും മൂന്നും ദിവസങ്ങളിലായ് വർദ്ധനവ് സംഭവിച്ചു. ഇന്നലെ വീണ്ടും സ്വർണ്ണത്തിന് വില ഇടിയുകയായിരുന്നു. മെയ് 25ന് ആയിരുന്നു സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഉണ്ടായിരുന്നത്. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു അന്നത്തെ വില.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.