Saturday
20 December 2025
27.8 C
Kerala
HomeKeralaമൊബൈൽ ഫോണിന് അടിമയായ പെൺകുട്ടി ആത്മഹത്യ ചെയ്തു; കാരണം വിഷാദരോഗം; ഇനിയാർക്കും ഇത് ഉണ്ടാവരുതെന്ന് ആത്മഹത്യാ...

മൊബൈൽ ഫോണിന് അടിമയായ പെൺകുട്ടി ആത്മഹത്യ ചെയ്തു; കാരണം വിഷാദരോഗം; ഇനിയാർക്കും ഇത് ഉണ്ടാവരുതെന്ന് ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം ; മൊബൈൽ ഫോണിന് അടിമയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കല്ലമ്പലത്താണ് സംഭവം. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അമിതമായ മൊബൈൽ ഉപയോഗമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കത്തിലുള്ളത്.

മൊബൈലിന് അടിമയായ തനിക്ക് അടുത്ത സുഹൃത്തുക്കൾ ആരും ഇല്ലെന്നാണ് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഫോണിനും സോഷ്യൽ മീഡിയയ്‌ക്കും താൻ അടിമപ്പെട്ടുവെന്ന് പെൺകുട്ടി പറയുന്നു. തന്റെ ഇളയ സഹോദരിക്ക് മൊബൈൽ കൊടുത്ത് ശീലിപ്പിക്കരുത്. മൊബൈലിന് അടിമയായ പെൺകുട്ടിക്ക് വിഷാദ രോഗം ബാധിച്ചുവെന്നും ഇതുമൂലമുള്ള നിരാശയിലാണ് ആത്മഹത്യ ചെയ്തത് എന്നുമാണ് പോലീസ് പറയുന്നത്.

വിശദമായ അന്വേഷണത്തിനായി പെൺകുട്ടിയുടെ മൊബൈൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കും. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments