കുവൈത്തില്‍ തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം

0
69

കുവൈത്ത് സിറ്റി: കുവൈത്തില്‍ തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്നറുകളില്‍ നിന്നായി 50 ലക്ഷം കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അബ്ദുല്‍ ലത്തീഫ് അല്‍ ബര്‍ജാസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. 
സിറിയയില്‍ നിന്ന് പാകിസ്ഥാന്‍ വഴി കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് എത്തിച്ച ലഹരിമരുന്ന് അവിടെ വെച്ച് പിടിച്ചെടുക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്ന് കണ്ടെയ്നറുകളും പരിശോധിക്കാനുള്ള അനുവാദം വാങ്ങിയിരുന്നു. ആകെ 80 ലക്ഷം കുവൈത്തി ദിനാര്‍ വിലമതിക്കുന്ന 50 ലക്ഷം ലഹരി ഗുളികകളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.