ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്ത് തീപിടുത്തം

0
77

ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്ത് തീപിടുത്തം. തുറമുഖത്തിനടുത്ത് സിതാകുൻഡയിലെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടുത്തതിൽ 49 പേർ കൊല്ലപ്പെട്ടു. 450ലധികം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ബിഎം കണ്ടെയ്‌നർ ഡിപ്പോയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയർ സർവീസ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കവെ പൊട്ടിത്തെറിയുണ്ടാവുകയും തീ പടരുകയുമായിരുന്നു. പിന്നീട് ഇവിടേക്ക് കൂടുതൽ യൂണിറ്റുകളെത്തി.
രാത്രി 9 മണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. സൂക്ഷിച്ചിരുന്ന കെമിക്കലുകളാവാം തീപിടുത്തതിനു കാരണമായതെന്നാണ് നിഗമനം. രാത്രി 11.45ഓടെ അതിഭയങ്കരമായ സ്ഫോടനമുണ്ടാവുകയും തീ അടുത്തുള്ള കണ്ടെയ്‌നറുകളിലേക്ക് പടരുകയും ചെയ്തു. ഈ കണ്ടെയ്നറുകളിലൊക്കെ കെമിക്കലുകളാണ് സൂക്ഷിച്ചിരുന്നത്. ഇത് തീ പടരാൻ കാരണമായി. സ്ഫോടനത്തിൽ അടുത്ത പ്രദേശങ്ങൾ കുലുങ്ങുകയും വീടുകളുടെ ജനൽപ്പാളികൾ പൊട്ടുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ട്. 25 ഫയർ സർവീസ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുകയാണ്.
മരണപ്പെട്ടവരുടെ കുറ്റുംബാംഗങ്ങൾക്ക് 50,000 ടാക്ക വീതവും പരുക്കേറ്റവർക്ക് 20,000 ടാക്ക വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.