എച്ച്‌ ഡി ക്വാളിറ്റിയോടെ ‘വിക്രം’ ഓണ്‍ലൈനില്‍ ചോര്‍ന്നു

0
67

ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയറ്ററുകളിലെത്തിയതിനു പിന്നാലെ ചിത്രത്തിന്റെ എച്ച്‌ ഡി ക്വാളിറ്റിയുള്ള വീഡിയോ ഓണ്‍ലൈനില്‍ ചോര്‍ന്നു.മൂവിറൂള്‍സ്, തമിള്‍റോക്കേഴ്‍സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്.കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്.

വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് റിപ്പോര്‍ട്ട്. ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്.

സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഒ ടി ടി വിറ്റു അതിൽ നൂറു കോടി ക്ലബ്ബില്‍ കയറിയിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്‍്റെ നിര്‍മ്മാണം.