കുവൈത്തില്‍ മൂന്ന് കുട്ടികള്‍ കടലില്‍ മുങ്ങി മരിച്ചു

0
73

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് കുട്ടികള്‍ കടലില്‍ മുങ്ങി മരിച്ചു. ഏഴ് വയസുകാരനായ ആണ്‍ കുട്ടിയും പത്തും പന്ത്രണ്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. സഹോദരങ്ങളായ ഇവര്‍ മൂന്ന് പേരും അന്‍ജഫ ബീച്ചില്‍ കളിക്കുന്നതിനിടെയായിരുന്നു അപകടം.
കുവൈത്ത് ഫയര്‍ഫോഴ്‍സിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ വിഭാഗമാണ് അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടികളെ കാണാനില്ലെന്ന വിവരം സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലാണ് ലഭിച്ചത്. തുടര്‍ന്ന് ഫയര്‍ ആന്റ് മറൈന്‍ റെസ്‍ക്യൂ വിഭാഗത്തിന്റെ ബോട്ടുകള്‍ സാല്‍മിയ സെന്ററില്‍ നിന്ന് അന്‍ജഫ ബീച്ചിലെച്ചി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. പിന്നീട് മൂവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.