റിപ്പോ വീണ്ടും ഉയരും; റിസര്‍വ് ബാങ്കിന്റെ (RBI) പണനയ അവലോകന യോഗം തിങ്കളാഴ്ച ആരംഭിക്കും

0
75

ദില്ലി : റിസര്‍വ് ബാങ്കിന്റെ (RBI) പണനയ അവലോകന യോഗം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ  6 മുതൽ 8 വരെയാണ് പണനയ അവലോകന യോഗം നടക്കുക (Monetary Panel Committee meeting). യോഗം അവസാനിച്ച ശേഷം എട്ടാം തിയതി പരിഷ്കരിച്ച നിരക്കുകൾ ആർബിഐ ഗവർണർ അവതരിപ്പിക്കും. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ വീണ്ടും ഉയർത്തും എന്നുള്ള സൂചന ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മുൻപേ തന്നെ നൽകി കഴിഞ്ഞു. 
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് (Repo rate) 35 മുതൽ 40 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ത്തിയേക്കുമെന്നാണ് ആർബിഐ ഗവർണർ നൽകിയ സൂചന. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനാൽ കഴിഞ്ഞ മാസം ആർബിഐ അസാധാരണ യോഗം ചേരുകയും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തുകയും ചെയ്തിരുന്നു. ഇതോടെ റിപ്പോ നിരക്ക് 4.40  ശതമാനമായി.   2020 മെയ് മുതല്‍ 4 ശതമാനത്തിൽ തുടർന്ന റിപ്പോ നിരക്കാണ്  ആർബിഐ ഉയർത്തിയത്