കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി

0
75

മദീന: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാജിമാരെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.
196 സ്ത്രീകളടക്കം 377 തീര്‍ത്ഥാടകരാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് മദീനയിലെത്തിയത്.കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള താമസ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജിദ്ദ ഹജ്ജ് ടെര്‍മിനലിലാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം എത്തിയത്. പാകിസ്ഥാനില്‍ നിന്നുള്ള നാനൂറോളം തീര്‍ത്ഥാടകരായിരുന്നു ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്. 10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷം സൗദിയില്‍ നിന്നുള്ള ആഭയന്തര തീര്‍ത്ഥാടകരാണ്. 79362 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്. 5758 മലയാളികള്‍ക്കും അവസരമുണ്ട്.