കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍ കുട്ടി. വെറുതെയല്ല ഇവിടെ പടവലങ്ങ പോലെയായത് ‘കൈ’യയച്ച് സഹായിച്ചാല്‍ കെട്ടിവെച്ച പണം പോകും, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസാണ് മണ്ഡലത്തില്‍ വിജയിച്ചത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ വിജയമായിരുന്നു ഉമ തോമസിന്റേത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. 72770 വോട്ടുകളാണ് ഉമ നേടിയത്. 2011ല്‍ ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ 47754 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിക്കാണെങ്കില്‍ കഴിഞ്ഞതവണത്തേക്കാള്‍ കുറവാണ് വോട്ട്. ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന് 12,957 വോട്ടുകളാണ് ലഭിച്ചത്. തൃക്കാക്കരയില്‍ ബിജെപി വോട്ടും ആംആദ്മി പാര്‍ട്ടിയുടെ വോട്ടും എങ്ങോട്ടാണ് പോയതെന്ന് പരിസോഘിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പറഞ്ഞിരുന്നു.