യുക്രെയ്നില്‍ ലക്ഷ്യം കാണുന്നതു വരെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ്

0
100

യുക്രെയ്നില്‍ ലക്ഷ്യം കാണുന്നതു വരെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ്.
അതിനിടെ, സെവറൊഡേണേട്സ്കിന്റെ 20 ശതമാനം ഭാഗങ്ങള്‍ യുക്രെയ്ന്‍ സൈന്യം തിരിച്ചുപിടിച്ചു. നഗരത്തിന്റെ 70 ശതമാനം ഭാഗങ്ങളും റഷ്യ കൈയടക്കിയതായാണ് നേരത്തേ ലുഹാന്‍സ്ക് ഗവര്‍ണര്‍​ സെര്‍ഹി ഹെയ്ദെ അറിയിച്ചിരുന്നത്.

കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ കനത്ത വ്യോമാക്രമണമാണ് നടക്കുന്നതെന്ന് യു.കെ സൈനിക ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ലുഹാന്‍സ്ക്, ഡോണ്‍ബസ്, ഡൊണേട്സ്ക്, മരിയുപോള്‍,ഖേഴ്സണ്‍ എന്നിവയാണ് റഷ്യ മുന്നേറ്റം തുടരുന്ന യുക്രെയ്ന്‍ നഗരങ്ങള്‍.