സംസ്ഥാനത്ത് കൊവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു

0
66

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്നും വലിയ വർധനയാണ് ഉണ്ടായത്. ടിപിആർ പത്ത് ശതമാനം ഉയർന്നതോടെ ഇന്ന് മാത്രം 1544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 11.39 ശതമാനമാണ് ടിപിആർ. എറണാകുളത്ത് 481 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേർക്ക് രോഗം സ്ഥിരീകരിച്ചു.