കോന്നിയിൽ കൊച്ചുമകളുടെ ഭർത്താവ് 85 കാരിയെ പീഡിപ്പിച്ചു

0
70

പത്തനംതിട്ട: കോന്നിയിൽ കൊച്ചുമകളുടെ ഭർത്താവ് 85 കാരിയെ പീഡിപ്പിച്ചു. അംഗനവാടി ഹെൽപ്പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസിൽ പീഡന വിവരം അറിയിച്ചത്. കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ വീട്ടിൽ പീഡനത്തിന് ഇരയായത്. കൊച്ചുമകളുടെ ഭർത്താവ് ശിവദാസനാണ് 85 കാരിയെ ലൈംഗീകമായി ഉപദ്രവിച്ചത്.

വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോൾ പുറത്ത് പറയരുതെന്നായിരുന്നു ഉപദേശം. ഉപദ്രവം സഹിക്കാൻ പറ്റാതായതോടെ അയൽവാസികളോട് വിവരം പറഞ്ഞെങ്കിലും അവരും സഹായിച്ചില്ല. ഇതോടെയാണ് 85 കാരി ഇന്നലെ സമീപത്തെ അംഗനവാടി ജീവനക്കാരോട് സഹായം അഭ്യർത്ഥിച്ച് എത്തിയത്.

ഇവരാണ് വൃദ്ധയെ കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകാൻ സഹായിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതി ശിവദാസനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.