മികച്ച കഥാപാത്രമായി വീണ്ടും ഇന്ദ്രന്‍സ്, ‘ലൂയിസ്’ സംഘം ഗോവയില്‍

0
57

ഒലിവര്‍ ട്വിസ്റ്റിനും കുട്ടിച്ചായനും ശേഷം മറ്റൊരു ഭാവപ്പകര്‍ച്ചയുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രന്‍സ്.ലൂയിസ് എന്ന ഫാമിലി ത്രില്ലറിലെ ടൈറ്റില്‍ കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. കോന്നി, അടവി, വാഗമണ്‍, എന്നിവിടങ്ങളില്‍ ചിത്രീകരണം കഴിഞ്ഞ് അവസാന ഷെഡ്യൂളിനായി ഷൂട്ടിംഗ് സംഘം ഗോവയിലെത്തി.

ഓണ്‍ലൈന്‍ പഠനകാലത്തെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട കാലികപ്രസക്തിയുള്ള വിഷയമാണ് ലൂയിസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങും. ഷാബു ഉസ്മാന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കൊട്ടുപള്ളില്‍ മൂവീസ് പ്രൊഡക്ഷന്‍്റെ ബാനറില്‍ റ്റിറ്റി എബ്രഹാം കൊട്ടുപള്ളില്‍ ആണ്. മനു ഗോപാല്‍ ആണ് തിരക്കഥ.

ഇന്ദ്രന്‍സിനെ കൂടാതെ സായ്‌കുമാര്‍, ജോയ് മാത്യൂ, മനോജ് കെ ജയന്‍, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, അസിസ് , രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ആസ്റ്റിന്‍, കലാഭവന്‍ നവാസ്‌, ശശാങ്കന്‍ ,രാജേഷ് പറവൂര്‍ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയില്‍ സുപരിചിതനായ ഒരു നീണ്ട താര നിരകള്‍ ഈ ചിത്രത്തില്‍ ഭാഗമാകുന്നു .