ചൈനയില്‍ അതിവേഗ തീവണ്ടി പാളം തെറ്റി ഡ്രൈവര്‍ മരിച്ചു

0
88

ബെയ്ജിങ്: ചൈനയില്‍ അതിവേഗ തീവണ്ടി പാളം തെറ്റി ഡ്രൈവര്‍ മരിച്ചു. ഏഴു യാത്രക്കാര്‍ക്കു പരിക്കേറ്റു. മണ്ണിടിച്ചിലാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗിസൊ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഗിയാങ്ങില്‍നിന്നു ഗുവാങ്‌സുവിലേക്കു പോവുകയായിരുന്ന ഡി 2809 ബുള്ളറ്റ് ട്രെയിന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

റോങജിയാങ് സ്‌റ്റേഷനില്‍ വച്ച്‌ പെട്ടെന്നുണ്ടായ മണ്ണിടിച്ചിലില്‍ അതിവേഗ തീവണ്ടി പാളം തെറ്റുകയായിരുന്നു. ഡ്രൈവര്‍ മരിച്ചതായി ചൈനയിലെ ഔദ്യോഗിക ചാനലായ സിസിടിവി അറിയിച്ചു.

തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ വച്ചാണ് അപകടമുണ്ടായത്. 136 യാത്രക്കാരാണ്, പാളം തെറ്റിയ ഏഴ്, എട്ട് കോച്ചുകളില്‍ ഉണ്ടായിരുന്നത്.