പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

0
57

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാല് മുന്‍മന്ത്രിമാരടക്കം അഞ്ച്  നേതാക്കള്‍  ബിജെപിയില്‍ ചേരും. പാഞ്ച്കുലയില്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ ഇന്ന് രാത്രി ഈ നേതാക്കൾ ബിജെപിയിൽ അംഗത്വം സ്വീകരിക്കും. സംസ്ഥാനത്ത് കോൺഗ്രസ് പാര്‍ട്ടിയുടെ ദളിത് മുഖമായ രാജ് കുമാര്‍ വെര്‍ക, പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റായ സുന്ദര്‍ശ്യാം അറോറ, ജാട്ട് – സിഖ് നേതാക്കളായ ബല്‍ബീര്‍ സിംഗ് സിദ്ദു, ഗുര്‍പ്രീത് സിംഗ് കംഗര്‍, മുന്‍ എംഎല്‍എഎ ബര്‍ണ്ണാല സിംഗ് എന്നിവരാണ് പാര്‍ട്ടി വിടുന്നത്.
അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാഖറുമായി അടുത്ത ബന്ധമുള്ള നേതാക്കളാണ് ഇപ്പോൾ ബിജെപിയിലേക്ക് പോകുന്ന അഞ്ച് പേരും. കോൺഗ്രസ് ഹൈക്കമാന്‍ഡിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ശേഷം, കോണ്‍ഗ്രസിന് ഭാവിയില്ലെന്ന പ്രതികരണവുമായാണ്  നേതാക്കള്‍ പാർട്ടിയുടെ പടിയിറങ്ങുന്നത്.