ഡല്‍ഹി എയര്‍പോര്‍ട്ടിലെ കാര്‍ഗോ ബേയില്‍ തീപിടിത്തം

0
93

ന്യൂഡല്‍ഹി: ഡല്‍ഹി എയര്‍പോര്‍ട്ടിലെ കാര്‍ഗോ ബേയില്‍ തീപിടിത്തം. പുഷ്ബാക്ക് ടോവിംഗ് വാഹനത്തിനാണ് തീപിടിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 5:25 നാണ് അപകടമുണ്ടായത്.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. 5:48ന് തന്നെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ ഫയര്‍ഫോഴ്‌സിന് സാധിച്ചു.

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം ഉണ്ടായ സമയത്ത് നിരവധി വിമാനങ്ങള്‍ കാര്‍ഗോ ബേയ്ക്ക് സമീപം ഉണ്ടായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.