കൊല്ലത്ത് മത്സ്യബന്ധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

0
67

കൊല്ലം : മത്സ്യബന്ധന ബോട്ടിൽ നിന്നും 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. കൊല്ലം നീണ്ടകര ഹാർബറിലാണ് സംഭവം. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ മീനുകൾ പിടിച്ചെടുത്തത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഹാർബറിലേക്ക് ധാരാളം പഴകിയ മത്സ്യങ്ങൾ എത്തുന്നു എന്ന വിവരത്തിന്റെ അടസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ ഒരു ബോട്ടിൽ നിന്നും 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുക്കുകയായിരുന്നു. ബോട്ടിലെ ടോളിലാണ് മത്സ്യം സൂക്ഷിച്ചിരുന്നു. ഇത് പിടിച്ചെടുത്ത ശേഷം ഭക്ഷ്യസുരക്ഷാ വിഭാഗം കുഴിച്ചുമൂടുകയായിരുന്നു.

മത്സ്യത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി മത്സ്യത്തിന്റെയും ഐസിന്റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.