എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 16കാരന്‍ പിടിയില്‍

0
48

തിരുവനന്തപുരം: നെടുമങ്ങാട് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 16കാരന്‍ പിടിയിലായി. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പീഡനത്തിന് ഒത്താശ ചെയ്ത ചുള്ളിമാനൂര്‍ സ്വദേശി സന്തോഷ് എന്നയാളും പിടിയിലായി.

മുഖ്യപ്രതിയുടെ അമ്മയുടെ സുഹൃത്താണ് പിടിയിലായ സന്തോഷ്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴും പീഡനത്തിനിരയായതായി മൊഴി ലഭിച്ചിട്ടുണ്ട്.

ഇതില്‍ പ്രതിയായ ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.