Saturday
10 January 2026
26.8 C
Kerala
HomeIndiaവ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്‌തു

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്‌തു

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്‌തു. തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ നർസാപൂർ ഗ്രാമത്തിലാണ് സംഭവം. പതിനഞ്ചുവയസുള്ള പത്താംക്ലാസ് കഴിഞ്ഞ പെൺകുട്ടിയുടെ പേരിൽ അഞ്ജാതനായ ഒരാൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും പോസ്‌റ്റ് ചെയ്യുകയായിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്‌മഹത്യ ചെയ്‌തത്.
ഒരാൾ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യുന്ന കാര്യം പെൺകുട്ടി തൻറെ അമ്മയോട് വിശദീകരിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയെ അമ്മ ആശ്വസിപ്പിക്കുകയും പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു. പലതവണ ബന്ധപ്പെട്ടിട്ടും പൊലീസ് പരാതി പരിഗണിച്ചില്ലെന്ന് ഇരയുടെ രക്ഷിതാക്കൾ ആരോപിക്കുന്നു.
കീടനാശിനി കുടിച്ച് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടിയുടെ പേരിൽ ആരാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അക്രമി ഇരയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിവിധ ആളുകൾക്ക് സന്ദേശങ്ങൾ അയച്ചതായി പൊലീസ് വെളിപ്പെടുത്തി. പ്രതിയുടെ വിശദാംശങ്ങൾ തേടി അദിലാബാദ് പൊലീസ് ഇൻസ്റ്റാഗ്രാമിനെ സമീപിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments