ആറ് വര്‍ഷം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയെ ഒടുവിൽ കണ്ടെത്തി

0
92

ആറ് വര്‍ഷം മുമ്പ് കാണാതായ ഒഡീഷ സ്വദേശിയെ ഒടുവിൽ കണ്ടെത്തി. 18ാമത്തെ വയസ്സിൽ കാണാതായ 24 കാരൻ പ്രദീപിനെയാണ് വളപട്ടണം പൊലീസ് കണ്ടെത്തിയത്. ജോലി കണ്ടെത്താനായി വീട് വിട്ടിറങ്ങിയതായിരുന്നു പ്രദീപ്. ഇയാളെ വളപട്ടണം ഭാഗങ്ങളിൽ കണ്ടതായി അറിഞ്ഞ് ബന്ധുക്കൾ അന്വേഷിച്ചെത്തി. തുടര്‍ന്ന് വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. 
പ്രദീപിന്റെ ഫോട്ടോ വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. എഎസ്പി വിജയ് ഭാരതി റെഡ്ഡിയാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അന്വേഷണത്തിൽ ചിറക്കൽ കൊല്ലറത്തിക്കലിലെ പസഫിക് അഗ്രോ ലിമിറ്റഡിൽ പ്രദീപ് ജോലി ചെയ്യുന്നതായി കണ്ടെത്തി.  ഇയാളെ കണ്ടെത്തിയ പൊലീസ് അച്ഛനും ബന്ധുക്കൾക്കും കൈമാറി.