രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണം; വിമർശിക്കുന്നത് കുടുംബാധിപത്യത്തെ: പ്രധാനമന്ത്രി

0
96

രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പ്രതിപക്ഷ പാർട്ടിയോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുടുംബാധിപത്യത്തെയാണ് താന്‍ വിമർശിക്കുന്നത്.
സ്വജനപക്ഷപാതം കാട്ടുന്ന പാർട്ടികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മൂന്നാമത് ഉത്തർപ്രദേശ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയും 8,000 കോടി രൂപയുടെ 1,406 പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്ത ശേഷം സംസാരിക്കവെ പറഞ്ഞു.
അതേസമയം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നാമത് ഉത്തർപ്രദേശ് നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള തന്റെ സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. സംസ്ഥാനത്ത് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കപ്പെടുമെന്ന് മാത്രമല്ല, അവർക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.