ഗൗതം അദാനിയെ മറികടന്ന് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം വീണ്ടെടുത്ത് മുകേഷ് അംബാനി

0
239

ഗൗതം അദാനിയെ (Gautam Adani) മറികടന്ന് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം വീണ്ടെടുത്ത് മുകേഷ് അംബാനി (Mukesh Ambani). ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് നിലവിൽ മുകേഷ് അംബാനിയുള്ളത്. വിപണിയിൽ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) (RIL) ഓഹരികൾ റെക്കോർഡ് ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടരുകയാണ്. 
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ  ആസ്തി  99.7 ബില്യൺ ഡോളറായാണ് (7.7 ലക്ഷം കോടി രൂപ) ഉയർന്നത്. അതേസമയം, അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യൺ (7.6 ലക്ഷം കോടി രൂപ) ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഗൗതം അദാനി
2022 ഫെബ്രുവരിയിൽ ഗൗതം അദാനി മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നന്റെ സ്ഥാനം സ്വന്തമാക്കിയിരുന്നു. പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം എന്നെ മേഖലകളിൽ നിന്നും റിലയൻസ് ഇൻഡസ്ട്രീസ് മികച്ച വരുമാനമാണ് നേടുന്നത്.