കൊച്ചു മകൾക്ക് സിഗരറ്റ് നൽകി; നിർബന്ധിച്ച് വലിപ്പിച്ച് മുത്തച്ഛൻ; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പോലീസ് കേസ്

0
61

ഉന്നാവോ: സോഷ്യൽ മീഡിയയിൽ വൈറലായ ‘സിഗരറ്റ്’ മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. സ്വന്തം കൊച്ചുമകൾക്ക് സിഗരറ്റ് നൽകുകയും പുകച്ചുവിടാൻ പ്രേരിപ്പിക്കുകയും ചെയ്ത മുത്തച്ഛനെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാകുകയും വലിയ തോതിൽ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.

ഉന്നാവോ സ്വദേശിയായ മുത്തച്ഛനെതിരെ ശിശുസംരക്ഷണ സമിതിയും പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. ശിശു സംരക്ഷണ സമിതിയെയും സമീപിച്ചത് കുട്ടിയുടെ അമ്മ തന്നെയാണ്.

കുഞ്ഞിന് സിഗരറ്റ് നൽകരുതെന്ന് താൻ ആവശ്യപ്പെട്ടു. എങ്കിലും തന്റെ അപേക്ഷ കേൾക്കാൻ അയാൾ തയ്യാറായില്ല. കുട്ടിയെ നിർബന്ധിപ്പിച്ച് സിഗരറ്റ് വലിപ്പിക്കുകയായിരുന്നു. തന്നെയും കുഞ്ഞിനെയും ഇത്തരത്തിൽ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്നും പരാതിക്കാരി ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.