ക്രെയിൻ ബസിലിടിച്ച് അപകടം; ഏഴ് വിദ്യാർത്ഥികൾക്ക് പരിക്ക്

0
103

തൃശൂർ:ചാലക്കുടിയിൽ ക്രെയിൻ ബസിലിടിച്ച് അപകടം. അപകടത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മാള – ചാലക്കുടി റോഡിൽ കൊട്ടാറ്റ് വെച്ചാണ് അപകടം ഉണ്ടായത്.

സ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയിട്ട ബസിനു മുന്നിലേക്ക് ഇടറോഡിലൂടെ കയറിവന്ന ക്രെയിനിന്റെ മുൻവശത്തെ നീണ്ട റാഡ് ഇടിച്ചു കയറുകയായിരുന്നു.

ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. ഒരു വിദ്യാർത്ഥിനിക്ക് തലയ്‌ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.