ഒരു കാലത്ത് മലയാളത്തിലെ ആക്ഷന്‍ കിംഗായിരുന്നു ബാബു ആന്റണിയുടെ പുതിയ ചിത്രം പവര്‍ സ്റ്റാര്‍ : ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

0
94

ഒരു കാലത്ത് മലയാളത്തിലെ ആക്ഷന്‍ കിംഗായിരുന്നു ബാബു ആന്റണി. അതേ ലുക്കില്‍ ബാബു ആന്റണി വീണ്ടുമെത്തുകയാണ്.പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ ലുക്ക് അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി എത്തിയിരിക്കുന്നത്.

ഇപ്പോള്‍ സിനിമയിലെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.