പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

0
100

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്റ്റേറ്റ് എക്സൈസ് സ്ക്വഡിലെ സുബിനെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കഞ്ചാവ് പരിശോധിക്കാൻ ഉദ്യോഗസ്ഥൻ കയറിയ വാഹനം നിർത്താതെ പോവുകയായിരുന്നു.
വാളയാർ അട്ടപ്പള്ളത്തുവച്ച് സുബിൻ വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു. പിന്നീട് കൊഴിഞ്ഞാമ്പറയിൽ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു. തട്ടികൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ഫാദിൽ, ജേക്കബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.