Thursday
18 December 2025
29.8 C
Kerala
HomeKeralaപ്രശസ്ത ചിത്രകാരൻ പി ശരത് ചന്ദ്രൻ അന്തരിച്ചു

പ്രശസ്ത ചിത്രകാരൻ പി ശരത് ചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ പി ശരത് ചന്ദ്രൻ കോഴിക്കോട്ട് അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു.

നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനും നിർവ്വഹിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ. ജലച്ചായം, ഓയില്‍ കളര്‍, അക്രിലിക്, ചാര്‍ക്കോള്‍ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗല്‍ഭ്യം തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രന്‍.

തലശ്ശേരിയിലെ കേരള സ്കൂള്‍ ഓഫ് ആര്‍ട്ട്സിലെ സിവി ബാലന്‍ നായര്‍ക്ക് കീഴിലാണ് ശരത് ചന്ദ്രന്‍ ചിത്രകലാഭ്യസനം നടത്തിയത്. തുടര്‍ന്ന് ഓര്‍ബിറ്റ് എന്ന പേരില്‍ സ്വന്തമായി ഒരു പരസ്യ ഏജന്‍സിയും അദ്ദേഹം നടത്തി.

RELATED ARTICLES

Most Popular

Recent Comments