നി‍ര്‍ത്താതെയുള്ള കരച്ചിൽ കേട്ട് ദേഷ്യം വന്ന അമ്മ മക്കളെ കൊന്ന് മൃതദേഹം കത്തിച്ചു

0
272

മുംബൈ: നി‍ര്‍ത്താതെയുള്ള കരച്ചിൽ കേട്ട് ദേഷ്യം വന്ന അമ്മ മക്കളെ കൊന്ന് മൃതദേഹം കത്തിച്ചു. നാല് മാസം മാത്രം പ്രായമായ തന്റെ പെൺകുഞ്ഞിനെയും രണ്ട് വയസ്സുള്ള ആൺ കുഞ്ഞിനെയുമാണ് അമ്മ കൊന്ന് കത്തിച്ചത്. മഹാരാഷ്ട്രയിലാണ് സംഭവം. 30കാരിയായ ധുര്‍പദാബായ് ഗൺപത് നിമൽവാദാണ് കുട്ടികളെ കൊലപ്പെടുത്തിയത്. 
സ്ത്രീയുടെ അമ്മയും സഹോദരനും കുട്ടികളുടെ മൃതദേഹം നശിപ്പിക്കാൻ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീക്കൊപ്പം അമ്മെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.  മെയ് 31 ന് രാത്രിയിലാണ് ഭോക‍ര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പണ്ടു‍ര്‍ണ ഗ്രാമത്തിൽ കൊലപാതകം നടന്നത്. 
നാല് മാസം പ്രായമായ കുഞ്ഞ് അനസൂയയെ ധുര്‍പദാബായ് ശ്വാസം മുട്ടിച്ചാണ് കൊന്നത്. മെയ് 31 ന് അനസൂയ തുടര്‍ച്ചയായി കരഞ്ഞതോടെയാണ് കൊലപാതകം. അടുത്ത ദിവസം ഭക്ഷണം ചോദിച്ച് കരഞഅഞ മകൻ ദത്തയെയും അവര്‍ സമാനമായ രീതിയിൽ കൊലപ്പെടുത്തി.